സത്യപ്രതിജ്ഞ ചടങ്ങിൽ അപ്രതീക്ഷിത അതിഥികളായി ഫഡ്നാവിസും അംബാനിയും രാജ് താക്കറെയും

മുംബൈ: താക്കറെ കുടുംബത്തിൽ നിന്നുള്ള മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ് ത ചടങ്ങ് പ്രതീക്ഷിക്കാത്ത അതിഥികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. മുംബൈ ശിവാജി പാർക്കിൽ നടന്ന ചടങ്ങിൽ സഖ്യകക ്ഷികളുടെ പ്രവർത്തകർ ഉൾപ്പടെ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

ദിവസങ്ങൾക്ക് മുമ്പ് പാതിരാ അട്ടിമറിയിലൂടെ മുഖ്യമന്ത്രിയാവുകയും പിന്നീട് രാജിവെക്കുകയും ചെയ്യേണ്ടിവന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സാന്നിധ്യം അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പിലെ ശിവസേനയുടെ സഖ്യകക്ഷിയും പിന്നീട് ശത്രുപക്ഷവുമായ ബി.ജെ.പിയെ പ്രതിനിധീകരിച്ച് മുൻ മുഖ്യമന്ത്രി കൂടിയായ ഫഡ്നാവിസ് എത്തിയത് ഏവരെയും അമ്പരപ്പിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം ഉദ്ധവ് താക്കറെയുടെ ഭാര്യയുമായും മകൻ ആദിത്യ താക്കറെയുമായും ഫഡ്നാവിസ് കുശലാന്വേഷണം നടത്തുകയും ചെയ്തു.

റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. രാജ്യത്തെ ഏറ്റവും സമ്പന്നനും എക്കാലവും ബി.ജെ.പിയുടെ തോഴനുമായ മുകേഷ് അംബാനിയുടെ പങ്കാളിത്തവും ഏറെ പ്രതീക്ഷിക്കാത്ത ഒന്നായി.

ഉദ്ധവ് താക്കറെയുമായി അകന്നുകഴിയുന്ന അർധസഹോദരനും മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷനുമായ രാജ് താക്കറെയും ചടങ്ങിൽ പങ്കെടുത്തു. ശിവസേന സ്ഥാപക നേതാവ് ബാൽ താക്കറെ പിൻഗാമിയായി മകൻ ഉദ്ധവിനെ പാർട്ടിയിൽ ഉയർത്തിക്കൊണ്ടുവന്നതിനെ തുടർന്നാണ് രാജ് താക്കറെ ശിവസേന വിട്ട് എം.എൻ.എസ് രൂപവത്കരിച്ചത്. കൈയടികൾക്കും കൂവിവിളിക്കലുകൾക്കുമിടയിലൂടെയാണ് രാജ് താക്കറെ സദസ്സിലെത്തിയത്.

Tags:    
News Summary - Unlikely guests at Uddhav Thackeray swearing-in ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.