Posted On
date_range Updated On
date_range മുംബ്രയിൽ എം.ഐ.എം പാർട്ടി ഓഫിസിൽ വാളുമായി അജ്ഞാതരുടെ ആക്രമണം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
താനെ: മുംബ്ര ഭാഗത്തെ എം.ഐ.എം പാർട്ടി (ഓൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ) ഓഫിസിൽ അജ്ഞാതരുടെ ആക്രമണം. ഓഫിസിൽ അതിക്രമിച്ചു കയറി സംഘം വാളുമായി അവിടെയുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി എട്ടുമുതൽ ഒമ്പതു മണിവരെയാണ് ആക്രമണം നടന്നത്. അക്രമിസംഘം പാർട്ടി ഓഫിസ് തകർക്കുന്നതിന്റെയും ആളുകളെ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എം.ഐ.എം പ്രവർത്തകരായ ഫായിസ് മൻസൂരി, ബിലാൽ ഖാസി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റതെന്ന് പാർട്ടി പ്രസിഡന്‍റ് സെയ്ഫ് പത്താൻ പറഞ്ഞു.
തന്നെ കൊല്ലാനാണ് ആക്രമികൾ ലക്ഷ്യമിട്ടതെന്നും പത്താൻ ആരോപിച്ചു. അജ്ഞാതർക്കെതിരെ മുംബ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.