ന്യൂഡൽഹി: ഉന്നാവോ കൂട്ടബലാത്സംഗക്കേസിൽ പ്രതിക്കൂട്ടിലായ യു.പിയിെല യോഗി ആദിത്യനാഥ് സർക്കാറിന് കവചമൊരുക്കി കേന്ദ്രമന്ത്രിമാർ. പ്രതിപക്ഷവും പൊതുപ്രവർത്തകരും സ്ത്രീ സംഘടനകളും ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിമാരുടെ പടപ്പുറപ്പാട്.
സ്ത്രീസംരക്ഷണത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നിയമം അതിെൻറ വഴിക്കുപോകുമെന്നും മന്ത്രിമാർ പറഞ്ഞു. ‘ബേട്ടി ബചാവോ’ എന്നതിെൻറ അർഥം കാത്തുസൂക്ഷിക്കുമെന്നും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സാംസ്കാരിക മന്ത്രി മഹേഷ് ശർമ പറഞ്ഞു. സ്ത്രീകൾക്കെതിരായ എല്ലാ കേസുകളിലും നടപടിയെടുക്കുമെന്നായിരുന്നു വനിത- ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ പ്രതികരണം.
ഉന്നാവോ കേസ് സി.ബി.െഎക്കുവിട്ടു, നീതി നടപ്പാകും -അവർ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കാൻ യോഗി സർക്കാർ രാപകൽ ഉണർന്നിരിക്കുന്നതായി റെയിൽവേ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. ബലാത്സംഗത്തിനും പെൺകുട്ടിയുടെ അച്ഛെൻറ കസ്റ്റഡിമരണത്തിനും എതിരായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാഹാരമിരിക്കേണ്ടതെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.