Posted On
date_range Updated On
date_range കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്ക് രണ്ടാമതും കോവിഡ്
കൊൽക്കത്ത: കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോക്ക് രണ്ടാം വട്ടം കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായതിനാൽ താനും ഭാര്യയും തിങ്കളാഴ്ച നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ അസനോൾ മണ്ഡിത്തിൽ വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മാനസികമായി അസനോളിലെ ബി.ജെ.പി സ്ഥാനാർഥികൾക്കൊപ്പമുണ്ടെന്നും വീട്ടിലിരുന്ന് കാര്യങ്ങൾ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസനോളിൽ നിന്ന് രണ്ട് വട്ടം എം.പിയായ സുപ്രിയോ ടോളിഗഞ്ചിൽ നിന്ന് ഇക്കുറി നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ഇവിടെ വോട്ടെടുപ്പ് അവസാനിച്ചതാണ്. ഏഴാം ഘട്ടത്തിൽ 36 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഏപ്രിൽ 26ന് നടക്കാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.