Posted On
date_range Updated On
date_range 'മാധ്യമ സ്വാതന്ത്യത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്'- ദേശീയ മാധ്യമ ദിനത്തിൽ അമിത് ഷായുടെ ട്വീറ്റ്
ന്യൂഡൽഹി: ദേശീയ മാധ്യമ ദിനത്തിൽ മാധ്യമ സമൂഹത്തിന് ആശംസയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് ഷാ രാജ്യത്തിെൻറ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുന്ന മാധ്യമങ്ങൾക്ക് ആശംസ നേർന്നത്.
'' ദേശീയ മാധ്യമ ദിനത്തിൽ എല്ലാ മാധ്യമങ്ങൾക്കും ആശംസകൾ. നമ്മുടെ മഹത്തായ രാജ്യത്തിെൻറ അടിത്തറ ശാക്തീകരിക്കാനാണ് മാധ്യമ സമൂഹം അഹോരാത്രം പരിശ്രമിക്കുന്നത്. മാധ്യമ സ്വാതന്ത്രത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അത് തകർക്കാർ ശ്രമിക്കുന്നവർക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. കോവിഡ് കാലത്ത് മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെ ഞാൻ അഭിനന്ദിക്കുന്നു''- ഷാ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.