കോവിഡ് വാക്സിനേഷൻ ശക്തിപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാന മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കൂടികാഴ്ച്ച നടത്തും. കോവിഡ് വാക്സിനേഷൻ കാമ്പയിൻ ശക്തിപ്പെടുത്തുന്നതിനാണ് കൂടിക്കാഴ്ച.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ 'ഹർ ഗർ ദസ്തക്' എന്ന വാക്സിനേഷൻ ക്യംപെയിൻ പരിപാടിക്ക് കൂടുതൽ ശക്തി നൽകുന്നതിനാണ് കൂടികാഴ്ച എന്ന് മൻസൂഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ പേരിലേക്ക് വാക്സീനുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 2നാണ് 'ഹർ ഗർ ദസ്തക്' എന്ന പദ്ധതി ആരംഭിച്ചത്. ഇതിനോടകം 110.23 കോടി പേർക്ക് വാക്സിൻ നൽകിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,20,08,58,170 വാക്സീനുകൾ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, 16,74,03,871 വാക്സിൻ ഡോസുകൾ ഉപയോഗിക്കാതെ ബാക്കിയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Union Health Minister To Meets States; Discuss Covid Vaccination Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.