Posted On
date_range Updated On
date_range കാർഷിക നിയമം പിൻവലിക്കൽ ബില്ലിന് നാളെ മന്ത്രിസഭ അംഗീകാരം നൽകും
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ലിന് ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകും. ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് മന്ത്രിസഭ യോഗം. മൂന്നു വിവാദ കാർഷിക നിയമങ്ങളും റദ്ദാക്കാനായി ഒരൊറ്റ ബില്ലാണ് അവതരിപ്പിക്കുക.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ബില്ലിന് അന്തിമരൂപം നൽകി. പാർലമെൻറിന്‍റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്സഭയിൽ മന്ത്രി തന്നെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കൽ ബിൽ -2021 അവതരിപ്പിക്കുക.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാർഷിക ബില്ലുകൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.