സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണത്തിന് 1900 കോടി

ന്യൂഡല്‍ഹി: പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണത്തിന് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 1900 കോടി.  63,000  പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളാണ് രാജ്യത്തുള്ളത്. ഇവയെ കമ്പ്യൂട്ടര്‍വത്കരിച്ച്  ജില്ല കോഓപറേറ്റിവ് ബാങ്കുമായി കോര്‍ ബാങ്കിങ് വഴി ബന്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നബാര്‍ഡ് വഴി സംസ്ഥാന സര്‍ക്കാറുകളുടെകൂടി സഹകരണത്തോടെ മൂന്നു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കും.

1000, 500 നോട്ടുകള്‍ നിരോധിച്ചപ്പോള്‍ പ്രാഥമിക സഹകരണ സംഘങ്ങളെ അസാധു നോട്ട് കൈകാര്യം ചെയ്യുന്നതില്‍നിന്ന്  റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു.  പ്രാഥമിക സഹകരണ സംഘങ്ങളില്‍  കള്ളപ്പണ ഇടപാടിന് സാധ്യതയുണ്ടെന്ന സംശയവും റിസര്‍വ് ബാങ്ക് ഉയര്‍ത്തി.  ഇതേച്ചൊല്ലി ഏറെ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് അക്കൗണ്ടുകളും ഇടപാടുകളും സുതാര്യമാക്കാന്‍ കമ്പ്യൂട്ടര്‍വത്കരണത്തിനുള്ള പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുവന്നിരിക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹെല്‍ത്ത് സ്മാര്‍ട്ട് കാര്‍ഡ്
ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കായി ആരോഗ്യ, ചികിത്സ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തും.
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയാകും സ്മാര്‍ട്ട് കാര്‍ഡ് നല്‍കുക. തുടക്കമെന്ന നിലയില്‍ അടുത്ത ഒരു വര്‍ഷത്തിനകം തെരഞ്ഞെടുക്കപ്പെട്ട 15 ജില്ലകളില്‍ ഇത് നടപ്പാക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കായി എല്‍.ഐ.സി സ്കീം തുടങ്ങും.
പത്തുവര്‍ഷത്തേക്ക് പ്രതിവര്‍ഷം എട്ട് ശതമാനം നിരക്കില്‍ ആദായവും പെന്‍ഷനും ഉറപ്പാക്കുന്നതാകും സ്കീം.

 

Tags:    
News Summary - union budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.