Posted On
date_range Updated On
date_range 'ഓൾഡ് പൊളിറ്റിക്കൽ വെഹിക്കിൾസ്'; ചിരിപടർത്തി ധനമന്ത്രിയുടെ നാക്കുപിഴ
ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമന് സംഭവിച്ച നാക്കുപിഴ സഭയിൽ ചിരിപടർത്തി. മലിനീകരണം കൂടിയ പഴയ വാഹനങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ചായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 'റിപ്ലേസിങ് ഓൾഡ് പൊല്യൂട്ടിങ് വെഹിക്കിൾസ്' എന്നതിന് പകരം 'റിപ്ലേസിങ് ഓൾഡ് പൊളിറ്റിക്കൽ വെഹിക്കിൾസ്' എന്നായിരുന്നു ധനമന്ത്രി വായിച്ചത്. സഭയിൽ ചിരിയുയർന്നതോടെ മന്ത്രി ഉടൻ തെറ്റ് തിരുത്തി.
മലിനീകരണം കൂടിയ പഴയ വാഹനങ്ങൾ ഒഴിവാക്കുന്നത് സമ്പദ്ഘടനയെ പച്ചപിടിപ്പിക്കുന്നതിൽ നിർണായകമാണെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സർക്കാറിന്‍റെ പഴയ വാഹനങ്ങൾ പൊളിക്കാൻ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.