ലോക്​ഡൗണിൽ തൊഴിലില്ലാതായതോടെ ഭാര്യയെയും മകനെയും ​െകാന്ന്​ യുവാവ്​ ജീവനൊടുക്കി

പുണെ: കോവിഡ്​ 19നെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണിൽ​ തൊഴിൽ ഇല്ലാതായതോടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ്​ ജീവനൊടുക്കി. മഹാരാഷ്​ട്ര പുണെയിലെ കാടംവാക്​ പ്രദേശത്താണ്​ സംഭവം.

38കാരനായ ഹനുമന്ത ധര്യപ്പ ഷി​ൻഡെയാണ്​ ആത്മഹത്യചെയ്​തത്​. 28കാരിയായ പ്രഗ്യയും 14 മാസം പ്രായമായ മകൻ ശിവതേജുമാണ്​ കൊല്ലപ്പെട്ടത്​.

മൂവരുടെയും മരണത്തിൽ ഹനുമന്തയുടെ പിതാവ്​ ധര്യപ്പ എ. ഷിൻഡെ പൊലീസിൽ പരാതി നൽകി. കുറച്ചുമാസങ്ങൾക്ക്​ മുമ്പ്​ സോലാപൂരിൽനിന്ന്​ കാടംവാകിൽ തൊഴിൽ അന്വേഷിച്ചെത്തിയതാണ്​ ഷി​ൻഡെയുടെ കുടുംബം. തുടർന്ന്​ ചെറിയ ജോലികൾ ചെയ്​ത്​ ഹനുമന്ത കുടുംബം നോക്കി വരുന്നതിനിടെയാണ്​ ലോക്​ഡൗൺ ഏർപ്പെടുത്തിയത്​. ഇതോടെ തൊഴിൽ ഇല്ലാതായി.

തുടർന്ന്​ മാനസിക വിഷമത്തിലായിരുന്നു ഹനുമന്ത. ഞായറാഴ്ച വൈകിട്ട്​ ഭാര്യയെ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തുകയും മകന്‍റെ കഴുത്ത്​ മുറിക്കുകയും ചെയ്​തശേഷം ഹനുമന്ത കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.

മൂന്ന്​ മൃതദേഹങ്ങളും പോസ്റ്റ്​മോർട്ടത്തിന്​ അയച്ചു. പിതാവിന്‍റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും ​പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Unemployed During Lockdown, Pune Man Kills Wife, Son and Self

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.