Posted On
date_range Updated On
date_range യു.പിയിൽ നിർമാണത്തിലിരുന്ന ഹൈവേ ഫ്ലൈ ഒാവർ തകർന്ന് വീണു
ലക്നോ: യു.പിയിൽ നിർമാണത്തിലിരുന്ന ഹൈവേ ഫ്ലൈ ഒാവർ തകർന്ന് വീണ് നാല് പേർക്ക് പരിക്ക്. രണ്ട് പേർ ഫ്ലൈ ഒാവറിൽ കുടങ്ങി കിടക്കുന്നു. ഉത്തർപ്രദേശിലെ ബാസ്തി ജില്ലയിലാണ് ദുരന്തമുണ്ടായത്. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു അപകടം.
ഫ്ലൈ ഒാവറിനെ താങ്ങി നിർത്തിയിരുന്ന ഇരുമ്പ് ബീമുകൾ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് കനത്തമഴ പെയ്യുന്നുണ്ട്. ഉത്തർപ്രദേശിെൻറ തലസ്ഥാനമായ ലക്നോവിൽ നിന്ന് 205 കിലോ മീറ്റർ അകലെയാണ് സംഭവസ്ഥലം.
കഴിഞ്ഞയാഴ്ച ആഗ്ര-ലക്നോ എക്സ്പ്രസ് ഹൈവേയുടെ ഒരു ഭാഗം തകർന്നിരുന്നു. മെയിൽ വാരണാസിയിൽ നിർമാണത്തിലിരുന്ന ഫ്ലൈ ഒാവർ തകർന്ന് നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.