Posted On
date_range Updated On
date_range നോട്ട് നിരോധനം അറിഞ്ഞില്ല; 65,000 രൂപയുടെ പഴയ നോട്ടുകൾ മാറ്റി നൽകണമെന്ന് അന്ധനായ വയോധികൻ
ചെന്നൈ: നോട്ട് നിരോധനം അറിഞ്ഞില്ലെന്നും പഴയ നോട്ടുകൾ മാറ്റി നൽകണമെന്നുമുള്ള അഭ്യർഥനയുമായി അന്ധനായ വയോധികൻ. കൃഷ്ണഗിരി ജില്ലാ കലക്ടർ ഓഫീസിലാണ് പരാതി നൽകിയത്. 65,000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് വയോധികന്‍റെ കൈവശമുണ്ടായിരുന്നത്.
ചിന്നക്കണ്ണ് എന്നയാളാണ് പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഭിക്ഷാടനം നടത്തി സ്വരൂപിച്ച തുകയാണ് ഇതെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. കഴിഞ്ഞ നാല് വർഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഈയടുത്താണ് ആകെയുള്ള സമ്പാദ്യത്തെ കുറിച്ച് ഓർമവന്നത്.
തന്‍റെ ജീവിതത്തിലെ ഏക സമ്പാദ്യമാണെന്നും വാർധ്യകാലത്തിനായി ഇതുമാത്രമേ കരുതിവെച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.