ബോംബ് ഭീഷണി‍? എയർ ഇന്ത്യയുടെ ഫ്രാങ്ക്ഫർട്ട്-ഡൽഹി വിമാനം അടിയന്തരമായി ജയ്പൂരിൽ ഇറക്കി

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി ജയ്പൂരിൽ ഇറക്കി. എഐ2030 എന്ന ബോയിങ് വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.

പിന്നാലെ വിമാനത്താവളത്തിലെ ഐസലേഷൻ ബേയിലേക്കു മാറ്റി. യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽനിന്ന് ഒഴിപ്പിച്ചശേഷം പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. എയർ ട്രാഫിക് കൺട്രോളിനെയും സുരക്ഷാ ഏജൻസികളെയും വിവരമറിയിച്ചതിനെത്തുടർന്ന് വിമാനം ജയ്പൂരിലേക്കു തിരിച്ചുവിടുകയായിരുന്നു. ബോംബ് ഭീഷണിയായിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ അഭ്യൂഹത്തിനു പിന്നാലെയാണു വിമാനം അടിയന്തരമായി ഇറക്കിയതെന്നും വിവരമുണ്ട്. പ്രാഥമിക വിവരങ്ങൾ പ്രകാരം വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുന്നതിനിടെ സുരക്ഷാ മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു.

തുടർന്ന് എയർ ട്രാഫിക് കൺട്രോളിനെയും സുരക്ഷാ ഏജൻസികളെയും വിവരം അറിയിക്കുകയും വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. രാവിലെ 9.35നാണ് വിമാനം ജയ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 306 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അടിയന്തര ലാൻഡിങ്ങുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Tags:    
News Summary - Frankfurt-Delhi Air India flight diverted to Jaipur after security alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.