ന്യൂഡൽഹി: ജോധ്പൂരിലെ ദേശീയ നിയമ സർവകലാശാലയിൽ സ്ഥിരം അധ്യാപകരില്ലെന്നും കരാർ അധ്യാപകർ മാത്രമേയുള്ളൂവെന്നതും അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് സുപ്രീംകോടതി. സ്ഥിരം അധ്യാപകരില്ലാതെ അക്കാദമിക രംഗത്ത് ഉന്നതി നേടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
10 ശതമാനം വരെ കരാർ അധ്യാപക നിയമനമാകാമെന്നാണ് യു.ജി.സി നിർദേശമെന്ന് കോടതി പറഞ്ഞു. ദേശീയ നിയമ സർവകലാശാലയുടെ നിയമാവലി 50 ശതമാനം വരെ കരാർ നിയമനമാകാമെന്ന നിലയിൽ ഭേദഗതി ചെയ്തിട്ടുണ്ട്. എന്നാൽ ഇതുപോലും ജോധ്പൂരിലെ ദേശീയ നിയമ സർവകലാശാലയിൽ യാഥാർഥ്യമാക്കാൻ സാധിച്ചിട്ടില്ല. സർവകലാശാലക്ക് വൈസ് ചാൻസലറില്ല. രജിസ്ട്രാർ പോലും കരാർ നിയമനമാണ് -കോടതി പറഞ്ഞു.
സ്വയംഭരണ സ്ഥാപനമാണെന്നും സർക്കാറിൽ നിന്ന് സഹായം വാങ്ങുന്നില്ലെന്നുമുള്ള സർവകലാശാലയുടെ വാദം കോടതി കോടതി അംഗീകരിച്ചില്ല. കോടതി ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതിന് മുമ്പ് സർവകലാശാല തന്നെ പരിഹാരം കാണുന്നതാണ് നല്ലതെന്നും ജസ്റ്റിസ് എസ്.കെ കൗൾ, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സർവകലാശാലയുടെ നിയമാവലികളിൽ ചിലത് നേരത്തെ രാജസ്ഥാൻ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സർവകലാശാല നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.