യു.എന്‍ വധശിക്ഷ വിരുദ്ധ പ്രമേയം: ഇന്ത്യ എതിര്‍ത്തു യു.എന്‍: ഐക്യരാഷ്ട്ര സഭയിലെ വധശിക്ഷ വിരുദ്ധ പ്രമേയത്തെ ഇന്ത്യ ശക്തമായി

എതിര്‍ത്തു. നിയമങ്ങളും ശിക്ഷകളും തീരുമാനിച്ച് നടപ്പാക്കാനുള്ള രാജ്യങ്ങളുടെ സ്വയംനിര്‍ണയാവകാശത്തെ ചോദ്യം ചെയ്യുന്നതാണ് പ്രമേയമെന്ന് വാദിച്ച ഇന്ത്യ എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്.

എന്നാല്‍, നിയമവ്യവസ്ഥ തീരുമാനിക്കാന്‍ ഓരോ രാജ്യത്തിനും പരമാധികാരം വേണമെന്ന യു.എന്‍ ജനറല്‍ അസംബ്ളിയിലെ ഭേദഗതിക്ക് അനുകൂലമായി ഇന്ത്യ വോട്ടു ചെയ്തു.

ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്ത മായങ്ക് ജോഷി അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമാണ് രാജ്യത്ത് വധശിക്ഷ വിധിക്കാറുള്ളതെന്ന് ചൂണ്ടിക്കാട്ടി. സമൂഹത്തെ പിടിച്ചുകുലുക്കുന്നതരത്തിലുള്ള കൊലപാതകങ്ങള്‍ക്കാണ് ശിക്ഷ നല്‍കുന്നത്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആകെ നടത്തിയ മൂന്നു ശിക്ഷകളില്‍ മൂന്നും തീവ്രവാദികള്‍ക്കുള്ള വധശിക്ഷയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. യു.എന്നിലെ വധശിക്ഷ വിരുദ്ധ പ്രമേയത്തില്‍ ഇന്ത്യ എതിരായി വോട്ടു രേഖപ്പെടുത്തിയെങ്കിലും 115 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ യു.എന്‍ പ്രമേയം പാസാക്കി. 72നെതിരെ 76 വോട്ട് നേടിയാണ് ഭേദഗതി പാസായത്.

Tags:    
News Summary - un

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.