Posted On
date_range Updated On
date_range ഉമർ ഖാലിദിന് ജാമ്യം, ജയിലിൽ തുടരണം
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വംശീയ അതിക്രമത്തിൽ പൊലീസ് പ്രതിചേർത്ത ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് കോടതി ജാമ്യം അനുവദിച്ചു. ഖജൂരി ഖാസിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, യു.എ.പി.എ കേസ് നിലനിൽക്കുന്നതിനാൽ ജയിലിൽതന്നെ തുടരണം. നേരത്തെ, മറ്റൊരു കേസിലും ഉമറിന് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉമർ ഖാലിദിനെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.