റഷ്യൻ ആക്രമണം മുഗളരുടേതുപോലെയെന്ന്​ യുക്രെയ്ൻ സ്ഥാനപതി

ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ മുഗളരുടെ വരവുമായി താരതമ്യം ചെയ്ത്​ ഡൽഹിയിലെ യുക്രെയ്ൻ സ്ഥാനപതി. മുഗളർ രജ്​പുത്തുകൾക്കതിരെ നടത്തിയ കൂട്ടക്കൊല പോലെയാണ്​ റഷ്യയുടെ അധിനിവേശമെന്ന്​ യുക്രെയ്ൻ സ്ഥാനപതി ഇഗോർ പൊലീഖ പറഞ്ഞു. ബോംബാക്രമണവും ഷെല്ലാക്രമണവും അവസാനിപ്പിക്കാൻ മോദി റഷ്യയോട്​ ആവശ്യപ്പെടണമെന്നും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യ വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ച്​ നടത്താൻ പോകുന്ന ജീവകാരുണ്യ സഹായങ്ങൾക്ക്​ നന്ദിയുണ്ടെന്നും സ്ഥാനപതി പറഞ്ഞു. പരമാവധി ജീവകാരുണ്യസഹായം ഇന്ത്യ ചെയ്യുമെന്ന്​ വിദേശ സെക്രട്ടറി അറിയിച്ചതായും അ​ദ്ദേഹം പറഞ്ഞു.

ഖാർകീവിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച്​ അനുശോചനമറിയിച്ചുവെന്ന്​ യൂറോപ്യൻ യൂനിയൻ പ്രസിഡന്‍റ് ചാൾസ്​ മൈക്കിൾ ട്വീറ്റ്​ ചെയ്തു. 

Tags:    
News Summary - Ukraine's ambassador to india says Russian attack is Mughal's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.