എൻ.പി.ആർ നിർത്തിവെക്കണമെന്ന്​ കോൺഗ്രസ്​ ആവശ്യം ഉദ്ധവ് താക്കറെ​ തള്ളി

മുംബൈ: ദേശീയ ജനസംഖ്യ രജിസ്​റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന കോൺഗ്രസ്​ ആവശ്യം മഹാരാഷ്​ട്ര മുഖ ്യമന്ത്രി ഉദ്ധവ്​ താക്കറെ തള്ളി. മെയ്​ ഒന്ന്​ മുതൽ എൻ.പി.ആർ പ്രവർത്തനങ്ങൾക്ക്​ തുടക്കമിടാൻ മഹാരാഷ്​ട്ര സർക്കാ ർ തീരുമാനിച്ചു.

കോൺഗ്രസ്​ നേതാവ്​ വർഷ ഗെയ്​ക്​വാദ്​ ഉൾപ്പടെയുള്ളവർ എൻ.പി.ആർ നടപടികളിൽ നിന്ന്​ പിൻമാറണമെന്ന്​ മഹാരാഷ്​ട്ര സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസിൻെറ ആവശ്യം ശിവസേന അംഗീകരിച്ചില്ല.

ശിവസേന-എൻ.സി.പി-കോൺഗ്രസ്​ സഖ്യസർക്കാറായ മഹാവികാസ്​ അഘാഡിയാണ്​ സംസ്ഥാനത്ത്​ ഭരണം നടത്തുന്നത്​. എൻ.പി.ആർ നിർത്തിവെപ്പിക്കാൻ നിയമപരമായ പരിഹാരം തേടുമെന്ന്​ സംസ്ഥാന ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്​മുഖ്​ പറഞ്ഞു.

സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിന്​ മുമ്പായി പൂർത്തിയാക്കാനാണ്​ മഹാരാഷ്​ട്ര സർക്കാറിൻെറ ശ്രമം. മഹാരാഷ്​ട്രയിൽ എൻ.ആർ.സിക്കെതിരെ നേരത്തെ ഉദ്ധവ്​ താക്കറെ നിലപാടെടുത്തിരുന്നു.

Tags:    
News Summary - Uddav on NPR-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.