Posted On
date_range Updated On
date_range കൊലയാളികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഉദയ്പൂരിൽ വൻ പ്രകടനം
ജയ്പുർ: ബി.ജെപി മുൻ വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദയെ അനുകൂലിച്ച തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയവർക്ക് വധശിക്ഷ ആവശ്യപ്പെട്ട് രാജസ്ഥാനിലെ ഉദയ്പൂരിൽ വൻ പ്രകടനം.
ആർ.എസ്.എസ്, വി.എച്ച്.പി, മറ്റു ഹിന്ദു സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലുള്ള 'സർവ ഹിന്ദു സമാജി' ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് അരുൺ ചതുർവേദി, മുൻ എം.എൽ.എ മോഹൻ ലാൽ ഗുപ്ത എന്നിവർ നേതൃത്വം നൽകി. കനത്ത സുരക്ഷ സന്നാഹമാണ് റാലിക്ക് മുന്നോടിയായി നഗരത്തിൽ ഏർപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.