ക്രിസ്ത്യൻ മിഷനറി സംഘടനക്കെതിരെ യു.എ.പി.എ കേസ്; നടപടി ഇ.ഡി നൽകിയ പരാതിയിൽ

ബംഗളൂരു: വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശ ഫണ്ട് നിയമവിരുദ്ധമായി ഉപയോഗിച്ചതായി ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ പരാതിയിൽ യു.എസ് ആസ്ഥാനമായ ക്രിസ്ത്യൻ മിഷനറി സംഘടനക്കും മറ്റ് ആറു പേർക്കുമെതിരെ യു.എ.പി.എ കേസ് രജിസ്റ്റർ ചെയ്തു. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ സുനിൽ കുമാർ സിൻമാർ സമർപ്പിച്ച പരാതിയിൽ ബംഗളൂരു കൊത്തനൂർ പൊലീസാണ് കേസെടുത്തത്.

യു.എസ് ആസ്ഥാനമായ സംഘടനയായ ദി തിമോത്തി ഇനിഷ്യേറ്റിവ്, ജോനാഥൻ എസ്. രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ് എന്നിവരെയാണ് പ്രതി ചേർത്തത്.

പ്രതികൾ ഇന്ത്യയിലുടനീളം വിദേശ ഫണ്ട് പിൻവലിക്കാനും ഉപയോഗിക്കാനും യു.എസ് ബാങ്കിന്റെ വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചെന്നാണ് ആരോപണം. 2025 നവംബർ മുതൽ 2026 ഏപ്രിൽ വരെ ഏകദേശം 92.55 കോടി രൂപ നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് കേസ്.

ഏപ്രിൽ 18ന് ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മൈക്ക മാർക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ 24 വിദേശ ഡെബിറ്റ് കാർഡുകൾ കൈവശം വെച്ചതായും ഇന്ത്യയിലുടനീളം 1,000ത്തിലധികം കാർഡുകൾ വിതരണം ചെയ്തതായും അന്വേഷണസംഘം പറയുന്നു.

Tags:    
News Summary - UAPA Case Against Christian Missionary Organisation; Action Based on ED Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.