വ്യോമസേന വിമാനം വീടിന് മുകളിൽ തകർന്നുവീണ് മൂന്നു മരണം

ജയ്പൂര്‍: വ്യോമസേനയുടെ യുദ്ധവിമാനം ജനവാസ മേഖലയിൽ വീടിന് മുകളിൽ തകർന്നുവീണ് മൂന്നു സ്ത്രീകൾ മരിച്ചു. രാജസ്ഥാനിലെ ബഹലോൽനഗറിലാണ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം.

വ്യോമ സേനയുടെ മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. പരിക്കേറ്റ പൈലറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

സൂറത്ത്ഗഢിൽനിന്നാണ് വിമാനം പുറപ്പെട്ടത്. അപകടസ്ഥലത്ത് 2000ത്തോളം പേർ തടിച്ചൂകൂടിയെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - two women killed as fighter aircraft crashes in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.