കശ്മീരിലെ ത്രാലിൽ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു

പുൽവാമ: തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ രണ്ടു തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിലാണ് ഏറ്റുമുട്ടൽ നടന്നത്. 

ത്രാലിലെ ഗുലാബാഗിലാണ് ഏറ്റുമുട്ടൽ ആദ്യം ആരംഭിച്ചത്. 42 രാഷ്ട്രീയ റൈഫിൾസും സ്പെഷ്യൽ ഒാപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായി പരിശോധന നടത്തുമ്പോൾ തീവ്രവാദികൾ വെടിവെക്കുകയായിരുന്നു. ഉടൻതന്നെ സൈന്യം തിരിച്ചടിച്ചു.

തീവ്രവാദികളുടെ മൃതദേഹങ്ങൾ സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തു. 
 

Tags:    
News Summary - Two terrorists Gunned Down in Tral, South Kashmir -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.