Posted On
date_range Updated On
date_range കോച്ചിങ് സെന്‍ററിൽ അധ്യാപകനെ വെടിവെച്ച് രണ്ട് കൗമാരക്കാർ; ഇനിയും ബുള്ളറ്റ് ബാക്കിയുണ്ടെന്ന് ഭീഷണി
ലഖ്നോ: അധ്യാപകനെ വെടിവെച്ച് പരിക്കേൽപ്പിച്ച് ഭീഷണി വീഡിയോ പോസ്റ്റ് ചെയ്ത് കൗമാരക്കാരായ രണ്ടു വിദ്യാർഥികൾ. ഉത്തർപ്രദേശിലെ ആഗ്രയിലെ കോച്ചിങ് സെന്‍ററിലാണ് ഞെട്ടിക്കുന്ന സംഭവം.
ഖന്ദൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാലുപൂർ ഇന്‍റർസെക്ഷന് സമീപമാണ് സംഭവം. സുമിത് സിങ് എന്ന അധ്യാപകന്‍റെ കാലിലാണ് വിദ്യാർഥികൾ വെടിവെച്ചത്. പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്.
വെടിവെച്ച ശേഷം ഇരുവരും ഓടിരക്ഷപ്പെടുകയും പിന്നീട് വീഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. 40 ബുള്ളറ്റിൽ 39 എണ്ണം ബാക്കിയുണ്ടെന്നും നിന്‍റെ കാൽ ഞങ്ങൾ പറിച്ചെടുക്കുമെന്നും വീഡിയോയിൽ കുട്ടികൾ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വിദ്യാർഥികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.