നീറ്റ് പരാജയഭീതിയിൽ രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: മേയ് നാലിന് നടന്ന നീറ്റ് പ്രവേശന പരീക്ഷയിൽ തോൽവി ഭയന്ന് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. അദിലാബാദ്,ജഗ്തിയാൽ സ്വദേശികളാണ് മരിച്ചത്. ഉത്തരസൂചിക പരിശോധിച്ചതിന് പിന്നാലെ മനംനൊന്താണ് മരണം. രണ്ട് കേസുകളിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) ബിരുദ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യത നിർണ്ണയിക്കുന്നതിനായി നടത്തുന്ന ഇന്ത്യയിലെ ദേശീയ തലത്തിലുള്ള മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ്. മേയ് 4 ന് നടന്ന നീറ്റ് പരീക്ഷക്ക് 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ജൂ​ൺ 14ന​കം പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Tags:    
News Summary - Two students commit suicide over fear of failing NEET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.