Posted On
date_range Updated On
date_range നിയന്ത്രണരേഖയിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിരക്ഷാ സേനയും നുഴഞ്ഞുകയറ്റക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രജൗറി ജില്ലയിലെ നിയന്ത്രണരേഖയിലാണ് ഏറ്റുമുട്ടൽ നടന്നത്. നൗഷാര മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് സൈന്യത്തിന്‍റെ തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
പുതിയ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ അധികാരമേറ്റതിന് പിന്നാലെയാണ് ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.