വടക്കൻ സിക്കിമിൽ ഹിമപാതം: ലഫ്റ്റനന്‍റ് കേണൽ അടക്കം രണ്ട് സൈനികർ മരിച്ചു

ന്യൂഡൽഹി: വടക്കൻ സിക്കിമിലുണ്ടായ ഹിമപാതത്തിൽ ലഫ്റ്റനന്‍റ് കേണൽ അടക്കം രണ്ട് സൈനികർ മരിച്ചു. ലഫ്റ്റനന്‍റ് കേണൽ റോബർട്ട് റ്റാ, സ്നാപ്പർ സപല ശംമുഖ റാവു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച  വടക്കൻ സിക്കിമിലെ ലുഗ്നാക് ലായിലാണ് അപകടം. 

മൂന്ന് ഉദ്യോഗസ്ഥർ അടങ്ങുന്ന 18 അംഗ പട്രോളിങ് സംഘം ഹിമപാതത്തിൽ കുടുങ്ങുകയായിരുന്നു. മറ്റുള്ളവർ സുരക്ഷിതരെന്ന് കരസേന വാർത്താകുറിപ്പിൽ അറിയിച്ചു. 

മെയ് ഒമ്പതിന് ഇന്ത്യയുടെയും ചൈനയുടെയും സേനകൾ മുഖാമുഖം വന്ന സ്ഥലമാണ് വടക്കൻ സിക്കിമിലെ നകുല.

Tags:    
News Summary - Two soldiers dead in North Sikkim Avalanche -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.