മാമ്പഴം കഴിച്ച സഹോദരിമാർ ഹൈദരാബാദിൽ മരിച്ചു

മംഗളൂരു: ഹൈദരാബാദിൽ മാമ്പഴം കഴിച്ചതിനെ തുടർന്ന് അസുഖം ബാധിച്ച് ബിദാർ ജില്ലയിലെ രണ്ട് കൗമാരക്കാരായ സഹോദരിമാർ മരിച്ചു. മൂത്ത സഹോദരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു.

ഔറാദ് താലൂക്കിലെ ഷെംബെല്ലി ഗ്രാമത്തിൽ താമസിക്കുന്ന ഭവാനി മൈത്രേ (17), സഹോദരി സന്ധ്യാറാണി മൈത്രേ (14) എന്നിവരാണ് മരിച്ചത്. മൂത്ത സഹോദരി വിജയശ്രീ മൈത്രേ (19) ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച കുടുംബം വീട്ടിൽ അത്താഴത്തിന് പിറകെ ബന്ധുക്കൾ കൊണ്ടുവന്ന മാമ്പഴം കഴിച്ചതായി പറയുന്നു. തുടർന്ന് നിരവധി കുടുംബാംഗങ്ങൾക്ക് ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു.

നില വഷളായതിനെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭവാനിയും സന്ധ്യാറാണിയും ചികിത്സ തുടരുന്നതിനിടെ മരിച്ചു.വിജയശ്രീ ഗുരുതര നിലയിൽ ചികിത്സയിൽ തുടരുകയാണ്.കുടുംബം കഴിച്ച മാമ്പഴവുമായി ഇതിന് ബന്ധമുണ്ടോ അതോ മറ്റേതെങ്കിലും ഘടകമാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.ഹൈദരാബാദിലെ നാരായൺഗുഡ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Two Sisters Die in Hyderabad After Eating Mango

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.