അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ടുപൈലറ്റുമാർ കൊല്ലപ്പെട്ടു

ഇട്ടനഗർ/ഗുവാഹതി: അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിലെ മണ്ഡലക്ക് സമീപം കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു. ലഫ്റ്റനന്റ് കേണൽ വി.വി.ബി. റെഡ്ഡിയും സഹപൈലറ്റ് മേജർ എ. ജയന്ത് എന്നിവരാണ് മരിച്ചതെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. 

ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ (ഫയൽ ചിത്രം) 

വ്യാഴാഴ്ച അസമിലെ സോനിത്പുർ ജില്ലയിലെ മിസമാരിയിൽനിന്ന് അരുണാചൽപ്രദേശിലെ തവാങ്ങിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് തകർന്നു വീണത്. മോശം കാലാവസ്ഥ കാരണം മിസമാരിയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവം.

രാവിലെ 9.15 ഓടെ ഹെലികോപ്ടറിന് എയർ ട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടർന്ന് സൈന്യവും അർധസൈനിക വിഭാഗവും തിരച്ചിൽ ആരംഭിച്ചു. മണ്ഡലക്ക് സമീപമാണ് കോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തകർന്ന ഹെലികോപ്ടർ കത്തിക്കരിഞ്ഞ നിലയിൽ ഗ്രാമവാസികളാണ് കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് രോഹിത് രാജ്ബീർ സിങ് പറഞ്ഞു.

Tags:    
News Summary - Two pilots killed after Army’s Cheetah helicopter crashes near Arunachal’s Bomdila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.