courtesy: the hindu
Posted On
date_range Updated On
date_range കോയമ്പത്തൂർ - ബംഗളൂരു റൂട്ടിൽ രണ്ട് പുതിയ വിമാന സർവിസ്
കോയമ്പത്തൂർ: എയർ ഇന്ത്യയുടെ ഉപാംഗമായ അലൈൻസ് എയർ, ഇൻഡിഗോ എന്നിവ കോയമ്പത്തൂർ - ബംഗളൂരു റൂട്ടിൽ പുതിയ വിമാന സർവിസ് ആരംഭിക്കുന്നു. ഇൻഡിഗോ ആഗസ്റ്റ് 26 മുതലും അലൈൻസ് എയർ 27 മുതലും സർവിസ് തുടങ്ങും.
ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും അലൈൻസ് എയർ സർവിസ് നടത്തും. രാവിലെ 6.30ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് 7.30ന് കോയമ്പത്തുരിലെത്തും. പിന്നീട് കോയമ്പത്തൂരിൽനിന്ന് രാവിലെ 7.55ന് പുറപ്പെട്ട് ബംഗളൂരുവിൽ 8.55ന് എത്തിച്ചേരും. 70 സീറ്റുകളാണുള്ളത്.
ഇൻഡിഗോ ബംഗളൂരുവിൽനിന്ന് രാവിലെ 11.15ന് പുറപ്പെട്ട് 12.25ന് കോയമ്പത്തൂരിലിറങ്ങും. പിന്നീട് കോയമ്പത്തൂരിൽനിന്ന് തിരിച്ച് ഉച്ചക്ക് 1.10ന് പുറപ്പെട്ട് 2.20ന് ബംഗളൂരുവിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.