തലക്ക് 28 ലക്ഷം പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട രണ്ട് വനിതാ നക്സലൈറ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഭോപാൽ: മധ്യപ്രദേശിലെ ബാലഘഡ് ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലിൽ രണ്ട് വനിതാ നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഇവരുടെ തലക്ക് 28 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച പുല​ർച്ചെയാണ് സംഭവം. ഗാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാഡ്‍ല വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

ഭോറംദേവ് കമ്മിറ്റി കമാൻഡറും നക്സൽ ഏരിയ കമ്മിറ്റി അംഗവുമായ സുനിത, വിസ്താർ ദളത്തിലെ സജീവ പ്രവർത്തകയും ഏരിയ കമ്മിറ്റി അംഗവുമായ സരിത ഖാട്ടിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. തോക്കുകൾ., വെടിയുണ്ടകൾ, വൻതോതിൽ ആയുധങ്ങൾ എന്നിവയാണ് പൊലീസ് പിടിച്ചെടുത്ത്.

14 ലക്ഷം രൂപ വീതമാണ് ഇരുവരുടെയും തലക്ക് പ്രഖ്യാപിച്ചിരുന്നത്. 

Tags:    
News Summary - Two Naxalite women with Rs 28 lakh bounty killed in encounter in MP's Balaghat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.