പുണെയിൽ രണ്ടു പേർക്ക് കോവിഡ്

ന്യൂഡൽഹി: ഉത്തർപ്രദേശിനും പഞ്ചാബിനും പശ്ചിമ ബംഗാളിനും പിന്നാലെ മഹാരാഷ്ട്രയിലെ പുണെയിലും പുതിയ കോവിഡ് രോഗ ബാ ധ സ്ഥിരീകരിച്ചു. രണ്ടു പേർക്കാണ് പുണെയിൽ വൈറസ് ബാധയേറ്റത്. ഫിലിപ്പീൻസിൽനിന്നെത്തിയ 24കാരനും സ്കോട് ലൻഡിലേക്ക് യാത്ര ചെയ്ത 20കാരനുമാണ് വൈറസ് ബാധിച്ചത്. 24കാരന്‍റെ സഹോദരനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധയേറ്റ രണ്ടാമൻ.

പുണെയിൽ രണ്ടു പേർക്കും ഉത്തർപ്രദേശിലെ ലഖ്നോവിൽ നാലു പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, രാജസ്​ഥാനിലെ ജയ്​പൂരിൽ ചികിത്സയിലുണ്ടായിരുന്ന ഇറ്റാലിയൻ പൗരൻ മരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം അഞ്ചായി.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യാതിർത്തികളെല്ലാം അടച്ചിട്ടുണ്ട്. 65 വയസിന്​ മുകളിലുള്ള​വരോടും 10 താഴെയുള്ള കുട്ടികളോടും പുറത്തിറങ്ങരുതെന്ന കർശന നിർദേശവും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്​.

Tags:    
News Summary - Two more positive cases of coronavirus in Pune Read more At: https://aninews.in/news/national/general-news/two-more-positive-cases-of-coronavirus-in-pune-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.