ലഖ്നോ: ഉത്തർ പ്രദേശിലെ ഗ്രാമത്തിൽ നാലും ഏഴും വയസ്സും മാത്രം പ്രായമുള്ള സഹോദരിമാരായ പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബൽറായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഹദൂർപൂർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് ക്രൂര സംഭവം. പെൺകുട്ടികളുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് കൊല നടത്തിയതെന്നാണ് കരുതുന്നത് എന്ന് പൊലീസ് പറഞ്ഞു.
ജയ് വീർ സിങ് എന്നയാളുടെ മക്കളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മറ്റു മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയാണ് കൊലപാതകം നടന്നത്.
ക്രൂരകൃത്യം ചെയ്തവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.