Posted On
date_range Updated On
date_range ഹോട്ടലിന് തീപിടിച്ച് രണ്ടുപേർ മരിച്ചു; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ലഖ്‌നൗ: ലഖ്‌നൗവിൽ ഹോട്ടലിന് തീപിടിച്ച് രണ്ടുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. ലക്നൗ ഹസ്രത്ത് ഗഞ്ചിലെ ലേവണ ഹോട്ടലിന്റെ രണ്ടാം നിലയിലാണ് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. ഹോട്ടലിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.
മുറികളിൽ പുക പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. മുറികളിലെ ഗ്യാസ് സിലിണ്ടറുകളും മറ്റും മാറ്റാനാണ് ആദ്യശ്രമം. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പുവരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.