Representative Image
Posted On
date_range Updated On
date_range അസമില്‍ ഗ്രനേഡ് ആക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു
ദിസ്പൂര്‍: അസമിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിന്‍സുകിയ ജില്ലയിലെ ദിഗ്‌ബോയില്‍ ഒരു മാര്‍ക്കറ്റിലാണ് സംഭവം.
തിന്‍ഗ്രായ് ബസാറിലെ ഹാര്‍ഡ് വെയര്‍ കടയിലേക്ക് ബൈക്കിലെത്തിയ രണ്ടു പേര്‍ ഗ്രനേഡ് എറിയുകയായിരുന്നു. സഞ്ജിത് സിങ്, സുരജിത് തലുക്ദാര്‍ എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അനുശോചനം രേഖപ്പെടുത്തി. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് പറഞ്ഞ അദ്ദേഹം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചതായും വ്യക്തമാക്കി.
റോഡരികില്‍ ഗ്രനേഡ് പൊട്ടി 12കാരന്‍ മരിച്ച് ദിവസങ്ങള്‍ക്കകമാണ് തിന്‍സുകിയ ജില്ലയില്‍ വീണ്ടും ഗ്രനേഡ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.