ഛണ്ഡീഗഡ്: ന്യൂഡൽഹിയിലെ പാക് കമീഷൻ ഉദ്യോഗസ്ഥന് വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ 31 വയസ്സുള്ള സ്ത്രീ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ഗുസാല, യാമീൻ മുഹമ്മദ് എന്നിവരാണ് അറസ്റ്റലായതെന്ന് പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് അറിയിച്ചു.
സൈനിക കന്റോൺമെൻറിൻറെ ചിത്രങ്ങളും വിവരങ്ങളും പാകിസ്താൻ ഇൻറലിജൻസ് ഏജൻസിക്ക് കൈമാറിയതിന് രണ്ടു പേരെ അറസ്റ്റുചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് പുതിയ അറസ്റ്റ്.
പിടിയിലായവർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് പണം ലഭിച്ചിരുന്നതായി പൊലീസുദ്യോഗസ്ഥൻ പറഞ്ഞു. ചാരപ്രവൃത്തികൾ തടയുന്നതിനുള്ള നടപടികൾക്കുള്ള സുപ്രധാന ചുവടുവെയ്പാണ് അറസ്റ്റെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.