Posted On
date_range Updated On
date_range 25 കോടിയുടെ മയക്കുമരുന്നുമായി വിദേശ വനിതകള്‍ വിമാനത്താവളത്തില്‍ പിടിയില്‍
മുംബൈ: രണ്ട് വിദേശ വനിതകള്‍ മയക്കുമരുന്നുമായി മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. അഞ്ച് കിലോ ഹെറോയിനാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ഇതിന് 25 കോടി രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു.
ജൊഹന്നാസ്ബര്‍ഗില്‍ നിന്നാണ് ഇവര്‍ മുംബൈയിലെത്തിയത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍.
കോടതിയില്‍ ഹജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.