Posted On
date_range Updated On
date_range മത്സ്യബന്ധനത്തിന് പോയ രണ്ടുപേർ ഇടിമിന്നലേറ്റ് മരിച്ചു
മുംബൈ: നദിയിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേർ ഇടിമിന്നലേറ്റ് മരിച്ചു. ഭിവണ്ടിയിലെ ചിരാദ്പാഡ ഗ്രാമത്തിലെ ശീതൽ വാഗെ (17), യോഗിത വാഗെ (20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
ഭട്സാ നദിയിലേക്ക് നാല് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിനായി എത്തുകയും കനത്ത മഴയെ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. തിരിച്ചു വരുന്നതിനിടെ പെട്ടെന്ന് ഉണ്ടായ ഇടിമിന്നലിൽ ശീതളും യോഗിതയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സുഗന്ധ വാഗെ (40), റോഷൻ താക്കറെ (20) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക ദുരന്ത നിവാരണ സെൽ (ആർഡിഎംസി) മേധാവി അവിനാഷ് സാവന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.