ബംഗളുരു: കോവിഡ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച് ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ രോഗം പൂർണമായും ഭേദമായതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള ഡെൽ സോഫ്റ്റ്വെയർ എൻജിനീയറുടെ ഭാര്യയും രോഗം സ്ഥിരീകരിച്ച ഗൂഗ്ൾ സോഫ്റ്റ് വെയർ എൻജിനീയറുടെയും രോഗമാണ് ഭേദമായത്. വെള്ളിയാഴ്ച ഇവർ രണ്ടുപേരും ആശുപത്രി വിടും. ഇവരുടെ അന്തിമ പരിശോധന ഫലം ഉടനെ ലഭിക്കും.
നേരത്തേ പരിശോധിച്ചപ്പോൾ ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവായിരുന്നു. ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ആയാലും വീട്ടിൽ 14 ദിവസത്തെ നിരീക്ഷണത്തിലായിരിക്കും ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.