സി.ബി.​െഎയിലെ രണ്ട്​ മുതിർന്ന ഉദ്യോഗസ്​ഥരെ മാറ്റി

ന്യൂഡൽഹി: ഋഷികുമാർ ശുക്ല ഡയറക്​ടറായി ചുമതലയേറ്റതിന്​ പിന്നാലെ രണ്ടു മുതിർന്ന ​െഎ.പി.എസ്​ ഉദ്യോഗസ്​ഥരെ സി.ബി .​െഎയിൽനിന്ന്​ മാറ്റി. അനിഷ്​ പ്രസാദ്​, അഭയ്​ സിങ്​ എന്നിവരെയാണ്​ സ്വന്തം കേഡറിലേക്ക്​ തിരിച്ചയക്കുന്നത്​​.

സി.ബി.​െഎ ആസ്​ഥാനത്തെ അഡ്​മിനിസ്​ട്രേഷൻ ഡെപ്യൂട്ടി ഡയറക്​ടറാണ്​ അനിഷ്​ പ്രസാദ്​. ഇദ്ദേഹം ത​​​െൻറ കുടുംബാംഗങ്ങളുടെ കാര്യത്തിൽ ഇടപെടുന്നുവെന്ന്​ അലോക്​ വർമയുമായുള്ള പോരിനിടെ സ്​​െപഷൽ ഡയറക്​ടർ രാകേഷ്​ അസ്​താന കേന്ദ്ര വിജിലൻസ്​ കമീഷന്​ പരാതി നൽകിയിരുന്നു.

അനിഷ്​ പ്രസാദ്​ ത്രിപുര കേഡറിലേക്ക്​​ മടങ്ങാനാണ്​ ഉത്തരവിട്ടത്​.​ മധ്യപ്രദേശ്​ കേഡർ ഉദ്യോഗസ്​ഥനാണ്​ അഭയ്​ സിങ്​​.

Tags:    
News Summary - two cbi officers transfered -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.