Posted On
date_range Updated On
date_range കശ്മീരിൽ രണ്ട് ബി.എസ്.എഫ് ജവാന്മാരെ തീവ്രവാദികൾ വെടിവെച്ചുകൊന്നു
ശ്രീനഗർ: സെൻട്രൽ കശ്മീരിലെ ഗന്ധർബാൽ ജില്ലയിൽ രണ്ട് ബി.എസ്.എഫ് ജവാന്മാരെ ബൈക്കിലെത്തിയ തീവ്രവാദികൾ വെടിവെച്ച് കൊന്നു.
37 ബറ്റാലിയനിലെ പട്രോളിങ് പാർട്ടിയിൽപ്പെട്ട ജവാന്മാരാണ് കൊല്ലപ്പെട്ടത്. പണ്ടാച് ഏരിയയിൽ പട്രോളിങ് നടത്തുന്നതിനിടെ സമീപത്തെ കടയിൽ സാധനം വാങ്ങാൻ കയറിയ ഇരുവർക്കും നേരെ രണ്ട് ബൈക്കുകളിലെത്തിയ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
ഒരാൾ സംഭവസ്ഥലത്ത് മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടാമൻ സൗര ശ്രീനഗറിലെ സ്കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. തീവ്രവാദികൾ ഇവരുടെ ആയുധങ്ങൾ തട്ടിയെടുത്തെന്നും ജമ്മു - കശ്മീർ ഐ.ജി വിജയകുമാർ പറഞ്ഞു. പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണെന്നും തീവ്രവാദികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.