ഛത്തീസ്​ഗഢിൽ നക്​സൽ ആ​ക്രമണം: രണ്ട്​ ബി.എസ്​.എഫ്​ സൈനികർ കൊല്ലപ്പെട്ടു

റായ്​പൂർ: ഛത്തീസ്​ഗഢിൽ നക്​സൽ ആക്രമണത്തിൽ രണ്ട്​ ബി.എസ്​.എഫ്​ സൈനികർ കൊല്ലപ്പെട്ടു. കൻകർ ജില്ലയിൽ ഞായറാഴ്​ചയാണ്​ സംഭവമുണ്ടായത്​. കാടിനടുത്തുള്ള മഹല ക്യാമ്പിലെ ​സൈനികരാണ്​ കൊല്ല​െപട്ടത്​. 

ആൻറി മാവോയിസ്​റ്റ്​ ഒാപ്പറേഷന്​ ശേഷം മടങ്ങുകയായിരുന്നു 114 ബറ്റാലിയനിലെ അംഗങ്ങളാണ്​ കൊല്ലപ്പെട്ടവരെന്ന്​ ഇൻസ്​പെകടർ ജനറൽ സുന്ദരരാജ്​ പറഞ്ഞു. ബി.എസ്​.എഫ്​ സൈനികർ പെട്രോളിങ്​ നടത്തുന്നതിനിടെ നക്​സലുകൾ ഇവർക്ക്​​ നേരെ വെടിയുതിർക്കുകയായിരുന്നു. ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വെടിവെപ്പുണ്ടായി. തുടർന്ന്​ നക്​സലുകൾ കാട്ടിലേക്ക്​ തന്നെ മടങ്ങുകയായിരുന്നുവെന്ന്​ ബി.എസ്​.എഫ്​ വ്യക്​തമാക്കി.

ലോകേന്ദർ സിങ്​, മുക്​ദായിർ സിങ്​ എന്നീ ബി.എസ്​.എഫ്​ കോൺസ്​റ്റബിൾമാരാണ്​ കൊല്ലപ്പെട്ടത്​. സന്ദീപ്​ ദേയ്​ ബി.എസ്​.എഫ്​​ കോൺസ്​റ്റബിളിന് പരിക്കേറ്റിട്ടുണ്ട്​. ഇയാളെ വിദഗ്​ധ ചികിൽസക്കായി റായ്​പൂരിലേക്ക്​ മാറ്റി.

Tags:    
News Summary - Two BSF Jawans Killed, Another Injured in Encounter with Naxals in Chhattisgarh’s Kanker-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.