ഇൻസ്റ്റഗ്രാമിൽ ലൈക്കും ഷെയറും കൂട്ടാനായി അച്ഛന്റെ തോക്കെടുത്ത് റീൽ ചെയ്ത് സഹോദരങ്ങൾ; പിന്നാലെയെത്തി ​പൊലീസ്

സമൂഹമാധ്യമങ്ങളിൽ ലൈക്കും ഷെയറും കൂടുതൽ കിട്ടുന്നതിന് എന്തുചെയ്യാനും ആളുകൾ റെഡിയാണിന്ന്. ​അതുപോലെ സമൂഹമാധ്യമത്തിൽ വൈറലാകാനായി മുസഫറാബാദിലെ രണ്ട് സഹോദരങ്ങൾ തോക്കുപയോഗിച്ച് റീൽ ചെയ്ത സംഭവത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. നഗർ കോട് വാലി ഭാഗത്ത് താമസിക്കുന്ന ഹേമന്തും ദേവ് ചൗധരിയുമാണ് പുലിവാലു പിടിച്ചത്. രണ്ടുപേരും അവരുടെ അച്ഛന്റെ ലൈസൻസുള്ള തോ​ക്കെടുത്ത് വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് റീലായി ചെയ്തത്. അത് ഉടൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അവർ പ്രതീക്ഷിച്ച പോലെ റീൽ വൈറലാവുകയും ചെയ്തു. ​പിന്നാലെ നടപടിയുമായി പൊലീസുമെത്തി.

ഒക്ടോബർ 26നാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിലെത്തിയത്. തുടർന്ന് ഇവരെ പിന്തുടർന്ന് കോട് വാലി നഗർ പൊലീസെത്തി. രണ്ടുപേർക്കുമെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം 125ാം വകുപ്പും ആയുധനിയമവും ചേർത്താണ് കേസെടുത്തത്. സഹോദരങ്ങളെ അറസ്റ്റ് ചെയ്ത ​പൊലീസ് ഇവർ ഉപയോഗിച്ച് തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. തോക്കിന്റെ ലൈസൻസ് സസ്​പെൻഡ് ചെയ്യാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.


Tags:    
News Summary - ​Two brothers from Muzaffarnagar fired a gun and made a reel police arrested them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.