ന്യൂഡൽഹി: വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണം തടയാനുള്ള സംവിധാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് നൽകിയ ഹരജിയിൽ ട്വിറ്ററിനും കേന്ദ്രസർക്കാറിനും നോട്ടീസ്. വിനീത് ഗോയങ്ക കഴിഞ്ഞ മേയിൽ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. പരസ്യങ്ങളിലൂടേയും മെസേജുകളിലൂടെയും വലിയ രീതിയിൽ വ്യാജ വാർത്തകൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
പ്രമുഖ വ്യക്തികളുടെ നൂറുകണക്കിന് വ്യാജ ട്വിറ്റർ ഹാൻഡിലുകളും ഫേസ്ബുക്ക് അക്കൗണ്ടുകളുമാണ് നിലവിലുള്ളത്. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഹരജിയിൽ വ്യക്തമാക്കുന്നു. ഇത് തടയാനുള്ള സംവിധാനമുണ്ടാക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം
ട്വിറ്ററിനോട് ആയിരത്തോളം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി നോട്ടീസ് എന്നതും ശ്രദ്ധേയമാണ്. കേന്ദ്രസർക്കാർ ആവശ്യത്തോട് ട്വിറ്റർ അനുകൂലമായല്ല പ്രതികരിച്ചത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.