വിദ്യാർഥികളെക്കാൾ സുരക്ഷ പശുക്കൾക്ക് -ട്വിങ്കിൾ ഖന്ന

മുംബൈ: ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി കാമ്പസിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ര ൂക്ഷ വിമർശനവുമായി ബോളിവുഡ് നടി ട്വിങ്കിൾ ഖന്ന. ഇന്ത്യയിൽ വിദ്യാർഥികളെക്കാൾ സുരക്ഷിതത്വം പശുക്കൾക്ക് ലഭിക്കു ന്നുണ്ടെന്നാണ് ട്വിങ്കിളിന്‍റെ ട്വിറ്ററിലൂടെയുള്ള വിമർശനം.

‘ഇന്ത്യയില്‍ വിദ്യാർഥികളേക്കാൾ കൂടുതൽ സംരക്ഷണം പശുക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് തോന്നുന്നു. അക്രമത്തിലൂടെ നിങ്ങൾക്ക് ആളുകളെ അടിച്ചമർത്താനാവില്ല. ഇവിടെ കൂടുതൽ പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടാകും. തെരുവിലേക്ക് കൂടുതൽ ആളുകളും ഇറങ്ങും. ഈ തലക്കെട്ട് എല്ലാം പറയുന്നു’ എന്ന കാപ്ഷനോടെ ഒരു പത്ര കട്ടിങ്ങാണ് ട്വിങ്കിൾ ട്വിറ്ററിൽ പങ്കുവെച്ചത്. ‘ഇന്നലെ അവര്‍ അലീഗഢിൽ, ഇന്ന് ജെ.എൻ.യുവിൽ, നാളെ നിങ്ങളിലേക്ക്’ എന്നതാണ് ട്വിങ്കിൾ പങ്കുവെച്ച ചിത്രത്തിലെ പത്ര തലക്കെട്ട്.


ട്വിങ്കിളിന്‍റെ ഭർത്താവ് അക്ഷയ് കുമാർ ബി.ജെ.പിയെ പിന്തുണക്കുമ്പോൾ, എഴുത്തുകാരി കൂടിയായ ട്വിങ്കിൾ ഖന്ന മോദി വിമർശകയാണ്.

കഴിഞ്ഞ ദിവസം ജെ.എൻ.യുവിലുണ്ടായ അക്രമ സംഭവത്തിനെതിരെ ബോളിവുഡ് താരങ്ങളായ സ്വര ഭാസ്കർ, സോനം കപൂർ, താപ്സി പന്നു, റിച്ച ഛദ്ദ, അനുരാഗ് കശ്യപ്, ദിയ മിർസ, രാജ്കുമാർ റാവു, സിദ്ധാർഥ് തുടങ്ങിയവർ രംഗത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Twinkle Khanna aganist abvp attack in jnu-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.