Posted On
date_range Updated On
date_range ആർ.എസ്.എസ് ബന്ധം വിവാദത്തിൽ; ‘ഹൗഡി മോദി’യിൽ തുൾസി ഗബ്ബാർഡ് ഇല്ല
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കുന്ന അമേരിക്കയിലെ പരിപാടിയിൽന ിന്ന് യു.എസ് കോൺഗ്രസ് അംഗവും ഹിന്ദുമത വിശ്വാസിയുമായ തുൾസി ഗബ്ബാർഡ് പിൻമാറിയെന് ന് റിപ്പോർട്ട്. സെപ്റ്റംബർ 22ന് ടെക്സസിലെ എൻ.ആർ.ജി സ്റ്റേഡിയത്തിലെ ‘ഹൗഡി മോദി’ പരി പാടിയിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടക്കം പെങ്കടുക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഡെമോക്രാറ്റുകളുടെ 2020ലെ അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥികൂടിയായായ തുൾസി ഗബ്ബാർഡ് വിട്ടുനിൽക്കുന്നത്. ഹിന്ദുത്വ പരിപാടികളെ പരസ്യമായി പിന്തുണുക്കുന്ന തുൾസി ഗബ്ബാർഡിനെതിരെ വിമർശനം ശക്തമായതോടെയാണ് പിൻമാറ്റമെന്നാണ് സൂചന.
അടുത്തിടെ, യു.എസ് കോൺഗ്രസ് അംഗവും ഇന്ത്യൻ വംശജനുമായ ആർ.ഒ ഖന്ന നടത്തിയ ഹിന്ദുത്വ വിരുദ്ധ പ്രസ്താവന അവർക്ക് തിരിച്ചടിയായിരുന്നു. ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന എല്ലാ അമേരിക്കൻ രാഷ്ട്രീയക്കാരും ബഹുസ്വരതക്കു വേണ്ടി നിലകൊള്ളേണ്ടത് കടമയാണ്. ഹിന്ദുത്വത്തെ നിരസിക്കണമെന്നും പകരം ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും സിഖ്, ബുദ്ധ, ക്രിസ്ത്യൻ മതങ്ങൾക്ക് തുല്യമായി സംസാരിക്കണം എന്നുമായിരുന്നു ഖന്നയുടെ പ്രസ്താവന.
ആർ.എസ്.എസുമായുള്ള ബന്ധത്തെ തുടർന്ന് 2018 മുതൽ തുൾസിക്കെതിരെ അമേരിക്കയിൽ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ആർ.എസ്.എസിെൻറ അമേരിക്കൻ പതിപ്പായ ഹിന്ദു സ്വയം സേവക് സംഘ് തുൾസിയുടെ പ്രധാന സ്പോൺസർമാരാണ്. 2018 സെപ്റ്റംബറിൽ ഷികാഗോയിൽ നടന്ന ലോക ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും അവസാന നിമിഷം തുൾസി പിൻമാറിയിട്ടുെണ്ടന്ന് അവരുടെ ഹിന്ദുത്വ ബന്ധത്തിനെതിരെ പ്രതിഷേധിക്കുന്ന സാമൂഹിക പ്രവർത്തകൻ ജാദ ബെർനാർഡ് വ്യക്തമാക്കി.അമേരിക്കയിൽ നടന്ന 2014ലെ മോദിയുടെ വിജയാഘോഷ പരിപാടിയിൽ ബി.ജെ.പിയുടെ ഷാൾ അണിഞ്ഞ് തുൾസി പങ്കടുത്തിരുന്നു. മോദിയെ പുകഴ്ത്തി നിരവധി പ്രസ്താവനകളും അവരുെട ഭാഗത്തുനിന്നുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.