Posted On
date_range Updated On
date_range ചമോലിയിൽ ഇരുമ്പ് പാലം തകർന്ന് ട്രക്ക് നദിയിൽ വീണു
ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇരുമ്പ് പാലം തകർന്ന് ട്രക്ക് നദിയിൽ വീണതായി ബോർഡർ റോഡ് ഓർഗനൈസേഷൻ അധികൃതർ അറിയിച്ചു. പുലർച്ചെ 4.30 ഓടെയാണ് സംഭവം. മലരിക്ക് സമീപം ബുറാൻസിലെ നിതി താഴ്‌വരയെ ധൗലിഗംഗ നദിയുമായി ബന്ധിപ്പിക്കുന്ന വാലി ബ്രിഡ്ജാണ് തകർന്നതെന്ന് ബോർഡർ റോഡ് ഓർഗനൈസേഷന്റെ കമാൻഡർ കേണൽ അങ്കുർ മഹാജൻ പറഞ്ഞു.
ട്രക്ക് നദിയിൽ വീണതിൽ ജീവഹാനിയൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ആർ.ഒ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പാലത്തിന്റെ നിർമാണം ആരംഭിച്ചു. ധൗലിഗംഗ നദിയെയും നിതി താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഒരു താത്കാലിക നടപ്പാത നിർമ്മിക്കുന്നുണ്ടെന്നും പണി നാളെ പൂർത്തിയാകുമെന്നും ബി.ആർ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.