Posted On
date_range Updated On
date_range ഡല്‍ഹിയില്‍ ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊന്ന് പണവും മൊബൈലും കവര്‍ന്നു
ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു. ബസായ് ദരാപൂര്‍ ഏരിയയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് സംഭവം. ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് എന്ന 50കാരനാണ് മരിച്ചത്.
ട്രക്കിലുണ്ടായിരുന്ന ക്ലീനര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മൂന്ന്-നാല് പേരടങ്ങിയ സംഘം കാറിലെത്തി ട്രക്കിന് മുന്നില്‍ നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് രണ്ട് പേര്‍ പുറത്തിറങ്ങി ഡ്രൈവര്‍ക്കു നേരെ വെടിവെക്കുകയും 5000 രൂപയും മൊബൈലുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.