മീൻ ട്രക്ക്​ മറിഞ്ഞതോടെ ലോക്​ഡൗണിന്​ പുല്ലുവില; മീൻ ​ശേഖരിക്കാൻ തിക്കിത്തിരക്കി ജനം -വിഡിയോ വൈറൽ

മുംബൈ: രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനമാണ്​ മഹാരാഷ്​ട്ര. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കർശന ലോക്​ഡൗണും ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിമിഷനേരം കൊണ്ട്​ ലോക്​ഡൗൺ മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തുന്ന ഒരു വിഡിയോയാണ്​ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.

സോലാപുരിൽ ശനിയാഴ്ച രാവിലെയാണ്​ സംഭവം. സോലാപുരിൽനിന്ന്​ ബിജാപുരി​േലക്ക്​ ജീവനുള്ള മീനുകളുമായി പോയ ട്രക്ക്​ റോഡിന്‍റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം ചെരിഞ്ഞതോടെ ആഫ്രിക്കൻ മുഷി ഇനത്തിൽപെട്ട മീനുകളിലേറെയും പാലത്തിന്​ കീഴിലെ ചളിനിറഞ്ഞ തടാകത്തിലേക്ക്​ വീണു. തടാകത്തിൽ കിടക്കുന്ന മീനുകളെ പിടിക്കാൻ ഒത്തുകൂടുകയായിരുന്നു വൻ ജനക്കൂട്ടം.

Full View

മീൻ വാഹനം മറിഞ്ഞ വാർത്ത കാട്ടുതീ പോലെ നഗരത്തിൽ പടർന്നതോടെയാണ്​ ജനക്കൂട്ടം തടാകത്തിന്​ സമീപ​മെത്തിയത്​. ആൾക്കൂട്ടം തടാകത്തിൽനിന്ന്​ മീൻ ശേഖരിക്കുന്നതും സഞ്ചിയിലാക്കി പോകുന്നതും വിഡിയോയിൽ കാണാം. മാസ്​ക്​ പോലും ധരിക്കാതെയാണ്​ ആളുകൾ തടിച്ചുകൂടിയത്​. സംഭവം അറിഞ്ഞ്​ സ്​ഥലത്ത്​ പൊലീസ്​ എത്തുകയും ജനങ്ങളെ പിരിച്ചുവിടുകയുമായിരുന്നു. 


Tags:    
News Summary - Truck carrying live fish topples in Solapur,locals go into looting frenzy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.