വോട്ട് രേഖപ്പെടുത്താൻ പണം വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നു; തെലങ്കാന ബി.ജെ.പി അധ്യക്ഷനെതിരെ പരാതിയുമായി ടി.ആർ.എസ്

ഹൈദരബാദ്: തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ടി.ആർ.എസ്. വോട്ട് രേഖപ്പെടുത്താൻ പണം വാങ്ങാൻ ബന്ദി സഞ്ജയ് ആളുകളെ പ്രേരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. മുനുഗോഡ ഉപതെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കാനിരിക്കെയാണ് ടി.ആർ.എസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരിക്കുന്നത്. ടി.ആർ.എസിനെ അപകീർത്തിപ്പെടുത്തുന്ന പ്രസംഗങ്ങൾ അദ്ദേഹം നടത്തുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

ബി.ജെ.പി രാമഭക്തരാണെന്നും ടി.എ.ആർ.എസ് രാക്ഷസൻമാരുടെ പാർട്ടിയാണെന്നുമുള്ള ബന്ദി സഞ്ജയുടെ പരാമർശത്തെ ഭരണകക്ഷി എതിർക്കുന്നുവെന്നും പരാതിയിലുണ്ട്. മുനുഗോഡ തെരഞ്ഞെടുപ്പ് ദൈവവും പിശാചുക്കളും തമ്മിലുള്ള പോരാട്ടമാണെന്നും ബി.ജെ.പി അധ്യക്ഷൻ പറഞ്ഞതായി ടി.ആർ.എസ് ആരോപിക്കുന്നു.

മുനുഗോഡെ ഉപതെരഞ്ഞെടുപ്പിന് പ്രചാരണം നടത്തുന്നതിൽ നിന്ന് ബന്ദി സഞ്ജയ് കുമാറിനെ വിലക്കണമെന്നും ടി.ആർ.എസ് ആവശ്യപ്പെട്ടു. മനുഗോഡിലെ തിരുഗുണ്ടലപ്പള്ളിയിൽ ബന്ദി സഞ്ജയ് നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോ അടങ്ങിയ പെൻഡ്രൈവും ടി.ആർ.എസ് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - TRS files complaint against state BJP chief Bandi Sanjay for encouraging people to take cash for votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.