Posted On
date_range Updated On
date_range ടി.ആര്.പി റേറ്റിങ് തട്ടിപ്പ്: അർണബ് ഹൈകോടതിയെ സമീപിക്കണം –സുപ്രീംകോടതി
ന്യൂഡല്‍ഹി: ടി.ആര്.പി റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക് ചാനൽ മാനേജിങ് ഡയറക്ടർ അർണബ് ഗോസ്വാമിയോട് ബോംബെ ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് റിപ്പബ്ലിക് ടി.വി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കാന്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
റിപ്പബ്ലിക് ടി.വിയുടെ ഓഫിസ് വര്‍ളിയിലാണ് സ്ഥിതിചെയ്യുന്നതെന്നും അതുകൊണ്ട് ബോംബെ ഹൈകോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.